ഓടി കൊണ്ടിരുന്ന ഓട്ടോയുടെ മുകളിലേക്ക് മരം വീണ് ഡ്രൈവർക്ക് പരിക്ക്



തൃശ്ശൂർ  ചേർപ്പ്: ശക്തമായ കാറ്റിലും മഴയിലും പെരുമ്പിള്ളിശ്ശേരി പാമ്പാൻ തോടിന് സമീപം മാവിന്റെ കൊമ്പ് ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ഒടിഞ്ഞു വീണ് ഓട്ടോഡ്രൈവർക്ക് സാരമയി പരിക്കേറ്റു പൂത്തറയ്ക്കൽ ബ്രഹ്മസ്വം വീട്ടിൽ അഭിലാഷ് (43) നാണ് പരിക്കേറ്റത്. ഇയാളെ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 4 നാണ് അപകടം മുണ്ടായത്. ഓട്ടോയിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. പോലീസ് സ്ഥലത്തെത്തി.


ഗതാഗത തടസം ഒഴിവാക്കി.

Post a Comment

Previous Post Next Post