കോഴിക്കോട് കോടഞ്ചേരി : ഇന്ന് ഉച്ചയ്ക്ക് ശേഷം മലയോരമേഖലയിൽ വേനൽ മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടം. നെല്ലിപ്പൊയിൽ മേഖലയിലാണ് ഇന്ന് കാറ്റ് വീശി അടിച്ചത്. ഇതിനെ തുടർന്ന് നാരങ്ങാത്തോട് കൂരുട്ടുപാറ ഭാഗങ്ങളിലാണ് കൂടുതലും നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
ഇരുപൂളുംകവല, നാരങ്ങാത്തോട്,മുണ്ടൂര്, പാത്തിപ്പാറ ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണതിനെ തുടർന്ന് വൈദ്യുത ലൈനുകളും
റുമാറായി കിടക്കുന്നു.
നാരങ്ങത്തോട് അങ്ങാടിയിൽ ശക്തമായ കാറ്റിനെ തുടർന്ന് തെങ്ങ് വീണ് ഓട്ടോറിക്ഷ, ബൈക്ക്, മറ്റു വാഹനങ്ങൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് കേടുപാടുകൾ സംഭവിച്ചു.
മുണ്ടുർ നാരങ്ങാതോട് ഭാഗങ്ങളിൽ നിരവധി കാർഷിക വിളകൾക്കും, കോഴി ഫാമിനും നാശം സംഭവിച്ചിട്ടുണ്ട്.