ഇടുക്കി: കുരുമുളക് പറിക്കുന്നതിനിടെ ഏണിയിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. ഉപ്പുതോട് കല്ലുറുമ്പിൽ പ്രസാദ് (56) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നാണ് സംഭവം. ഉടനെതന്നെ മുരിക്കാശ്ശേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4-ന് വീട്ടുവളപ്പിൽ.