കായംകുളത്ത് കാണാതായ ആളെ കണ്ടെത്തി..അടച്ചിട്ട കടമുറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കം



ആലപ്പുഴ: കായംകുളത്ത് കാണാതായ ആളെ അടച്ചിട്ട കടമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അബ്ദുൾ സലാം (59) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ഒൻപതാം തിയ്യതി മുതൽ കാണാനില്ലായിരുന്നു. കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് ഇവരുടെ തന്നെ അടച്ചിട്ട കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്.

Post a Comment

Previous Post Next Post