മുംബൈയിലെ നാഗപാഡയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ അണ്ടര്‍ഗ്രൗണ്ട് വാട്ടര്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ നാല് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ഞായറാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. അഞ്ച് പേരാണ് ടാങ്ക് വൃത്തിയാക്കാനായി ഇറങ്ങിയത്. ശ്വാസംകിട്ടാതെ ഇവര്‍ ബോധരഹിതരായി. സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ഫയര്‍ ബ്രിഗേഡിനെ വിവരം അറിയിച്ചു.
ഉടന്‍ തന്നെ ഇവരെ ടാങ്കിന് പുറത്തെത്തിട്ട് തൊട്ടടുത്തുള്ള ജെജെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ അപ്പേഴേക്കും നാലു പേര്‍ മരിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുടെ നില മെച്ചപ്പെട്ടു. ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്.