റിയാദ്: ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് സൈക്കിളിൽ സഞ്ചരിക്കുമ്പോൾ പിന്നിൽനിന്നെത്തിയ വാഹനമിടിച്ച് ഗുരുതപരിക്കേറ്റ മലയാളി മരിച്ചു
റിയാദ് വാദി ലബനിൽ എക്സിറ്റ് 33ലെ നജ്റാൻ സ്ട്രീറ്റിലുണ്ടായ അപകടത്തിൽ തിരുവനന്തപുരം കണിയാപുരം സ്വദേശി മെക് മൻസിലിൽ സുധീർ (48) ആണ് മരിച്ചത്. ഈ മാസം ആറിന് പുലർച്ചെ ഒന്നരക്കും 2.15-നും ഇടയിലാണ് സംഭവം. ഡി.എച്ച്.എൽ കമ്പനിയുടെ വാദി ലബൻ ബ്രാഞ്ചിൽ സൂപ്പർ വൈസറായ സുധീർ ജോലി കഴിഞ്ഞ് സമീപത്തുള്ള താമസസ്ഥലത്തേക്ക് സൈക്കിളിൽ പോകുമ്പോൾ പിന്നിൽനിന്നെത്തിയ വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.......
ഇടിച്ച വാഹനം നിർത്താതെ പോയി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റ സുധീറിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെയേടെ മരണം സംഭവിച്ചു. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾ കമ്പനി ആരംഭിച്ചുണ്ട്. രണ്ടുവർഷമായി ഡി.എച്ച്.എൽ കമ്പനിയിൽ ജോലി ചെയ്യുന്നു. ......