കനാലിൽ വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ചു

 


കോതമംഗലം: പെരിയാർവാലി ഹൈലെവൽ കനാലിൽ കാൽ വഴുതിവീണ ഭാര്യയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഒഴുക്കിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സഹറാൻപൂർ സ്വദേശി ദിൽഷാദിന്റെ മകൻ അംജാമാ(24)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. തോളേലിയിൽ പെരിയാർവാലി ഹൈലെവൽ കനാലിൽ ഭാര്യ നെസ്‌റി (20)നുമൊത്തു അംജാം കുളിക്കാൻ എത്തിയതായിരുന്നു. കാൽവഴുതി കനാലിൽ വീണ നെസ്റിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അംജാം വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ നെസ്റിനെ രക്ഷപ്പെടുത്തി. 500 മീറ്റർ മാറി അംജാമിനെ നാട്ടുകാർ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയിരൂർ പാടത്തെ ഫർണിച്ചർ നിർമാണ യൂണിറ്റിലെ തൊഴിലാളിയാണ് അംജാം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post