കോവളത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടം; സ്ത്രീ മരിച്ചു



തിരുവനന്തപുരം:  കോവളം വാഴമുട്ടത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടം. ഭാര്യ തൽക്ഷണം മരിച്ചു. ഭർത്താവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു..

കോവളം വെള്ളാർ ജംഗ്ഷന് സമീപം ആണ് അപകടം നടന്നത്. ചെറിയതുറ സ്വദേശി ഷീല (56) ആണ് മരിച്ചത്. മുക്കോല ഹോമിയോ ആശുപത്രിയിൽ ചികിത്സയ്ക്ക് പോയിട്ട് തിരികെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടo.


ഭർത്താവ് ജോസ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത കോവളം പോലീസ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തു.


Post a Comment

Previous Post Next Post