മംഗളൂരു: വീട്ടുമുറ്റത്ത് വെച്ച് പിറകോട്ട് നീങ്ങിയ കാറിന് അടിയിൽ പെട്ട് വയോധികൻ മരിച്ചു. സുള്ള്യ കരിക്കലയിലെ മുച്ചിലയിൽ കെ.എം. ജോസഫ് (74) ആണ് മരിച്ചത്. ജോസഫ് വീടിന് പുറത്ത് നിൽക്കുമ്പോൾ മുറ്റത്ത് നിറുത്തിയിരുന്ന കാർ പിറകോട്ട് നീങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു......
മംഗളൂരു, സാമ്പാജെ തുടങ്ങിയ സ്ഥലങ്ങളിൽ വനം വകുപ്പിൽ റേഞ്ചറായി ജോലിചെയ്തിട്ടുള്ള ഇദ്ദേഹത്തിന് ഭാര്യയും ഒരു മകനും ഒരു മകളുമുണ്ട്......