ആറ്റില്‍ കുളിക്കാനിറങ്ങി വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട സംഭവം; രണ്ടുപേര്‍ക്കും ദാരുണാന്ത്യം; മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി; വേദനയോടെ ഉറ്റവര്‍

 


ആലപ്പുഴ: ആലപ്പുഴയില്‍ പല്ലനയാറ്റില്‍ കുളിക്കാൻ വേണ്ടി ഇറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങി മരിച്ച നിലയില്‍.

തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രല്‍ സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആല്‍ഫിൻ ജോയ് (13) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികള്‍ കുളിക്കാനായി ഇറങ്ങിയത്.


രണ്ട് സംഘങ്ങളിലായി ആറ് വിദ്യാർത്ഥികള്‍ പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയില്‍ കുളിക്കുന്നതിനിടെ അഭിമന്യുവിനെയും ആല്‍ഫിനെയും കാണാതാവുകയായിരുന്നു. ഇവർ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികള്‍ ഇവരെ രക്ഷിക്കാൻ ശ്രമിച്ചു.

പക്ഷെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.സ്ഥലത്ത് പോലീസെത്തി തുടർ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post