കാർ ലോറിയിലിടിച്ച് ഡോക്ടർ മരിച്ചു


 തൃശ്ശൂർ ദേശീയപാതയിൽ എസ്എൻ പുരത്ത് ടോറസ് ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രക്കാരനായ ഡോക്ടർ മരിച്ചു. കൊല്ലം കടപ്പാക്കട, NTV നഗറിൽ അൽ സാറാ നിവാസിൽ , Dr.പീറ്റർ (56) ആണ് മരിച്ചത്. SNപുരം പൂവ്വത്തുംകടവ സർവ്വീസ് സഹകരണ ബാങ്കിന് സമീപം ഇന്ന് പുലർച്ചെ അഞ്ചരയിടെയായിരുന്നു അപകടം. തെക്ക് ഭാഗത്തേക്ക് പോയിരുന്ന കാർ മുന്നിൽ പോയിരുന്ന ലോറിക്ക് പിന്നിലാണ് ഇടിച്ചത്. സാരമായി പരുക്കേറ്റ പീറ്ററിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിൻ്റെ ഭാര്യ Dr. സൂസനെ പരുക്കുകളോടെ കൊടുങ്ങല്ലൂർ AR ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. . മതിലകം പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു.



Post a Comment

Previous Post Next Post