കണ്ണൂർ ഇരുട്ടി മട്ടന്നൂർ റൂട്ടിൽ കീയൂർകുന്നിന് സമീപം പുന്നാട് ഇറക്കത്തിൽ രണ്ട് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ച് ആണ് അപകടം, രാത്രി 12മണിയോടെ ആണ് അപകടം. KL58K0072 ആൾട്ടോ കാറും KL05AR3208 ഹോണ്ടായി കാറും ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ ആൾട്ടോ കാറിൽ കുടുങ്ങിയ ആളെ ഇരുട്ടിൽ നിന്നെത്തിയ ഫയർ ഫോയ്‌സ് ആണ് പുറത്തെടുത്തത്. ഗുരുതര പരിക്കേറ്റ ഉളിയിൽ സ്വദേശിയായ ഫൈജാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപെടുത്താനായില്ല. ഹുണ്ടായി കാറിലെ യാത്രക്കാരെ പരിക്കുകളോടെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പുന്നാട് വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്.
Tags:
Accident