ടൂത്ത് പേസ്റ്റാണെന്ന് കരുതി…എലിവിഷം ഉപയോഗിച്ച് പല്ലുതേച്ചു.. മൂന്നു വയസ്സുകാരി മരിച്ചു

 


പാലക്കാട് അട്ടപ്പാടി : പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരി 21 നായിരുന്നു സംഭവം. പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ടൂത്ത് പേസ്റ്റാണെന്ന് കരുതി ഉപയോഗിച്ച് അബദ്ധത്തിൽ പല്ലുതേച്ചതോടെയാണ് വിഷം മൂന്ന് വയസുകാരിയുടെ ഉള്ളിൽ ചെന്നത്. അത്യാസന്ന നിലയിലായി കുഞ്ഞിനെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post