അടൂർ: നിയന്ത്രണംവിട്ട ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളേജ് റിട്ട. ജീവനക്കാരൻ കടമ്പനാട് തുവയൂർ തെക്ക് കന്നാട്ടുകുന്ന് രാധാലയത്തിൽ എസ്.ആർ.അജി(56) യാണ് മരിച്ചത്. കടമ്പനാട് കെ.എസ്.ഇ.ബി ലൈൻമാൻ എൽ. ബൈജുകുമാർ, വർക്കർ ബി.പ്രകാശ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.45 ന് കടമ്പനാട്-മണ്ണടി റോഡിൽ വേമ്പനാട്ടഴികത്ത് ജംഗ്ഷന് സമീപമായിരുന്നു അപകടം. കടമ്പനാട് ഭാഗത്തു നിന്ന് മണ്ണടി ഭാഗത്തേക്ക് പോയ അജിയുടെ ബൈക്ക് നിയന്ത്രണം വിട്ട് കെ.എസ്.ഇ.ബി ജീവനക്കാർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഭാര്യ: ബി. രജനി(ഡി.ഡി.ഒ.ഓഫീസ് തിരുവല്ല സീനിയർ സൂപ്രണ്ട്). മകൾ: അഡ്വ.കൃഷ്ണപ്രിയ (വഞ്ചിയൂർ കോടതി).