കാസർകോട്: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ നോക്കി നിൽക്കെ മധ്യവയസ്കൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയും പൂനെ വിജയ് നഗറിൽ താമസക്കാരനുമായ ജോളി തോമസ്(68) ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. മംഗളൂരു ഭാഗത്തുനിന്നും നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിൻ തട്ടിയാണ് ഇയാൾ മരിച്ചത്. ട്രെയിൻ വരുമ്പോൾ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. റെയിൽവേ പൊലീസ് എത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് 5.35 ന് ഒന്നാം പ്ലാറ്റ്ഫോമിൽ എത്തേണ്ട മംഗളൂരു ചെന്നൈ എക്സ്പ്രസ് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് മാറ്റി