തിരുവനന്തപുരം പേരൂർക്കട : അമ്പലംമുക്ക്-പേരൂർക്കട റോഡിൽ മരം ഒടിഞ്ഞുവീണ് ബൈക്ക് യാത്രികനു പരിക്കേറ്റു. കരകുളം ഏണിക്കര സ്വദേശി മനോഹരനാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് അപകടം. അഗ്നിരക്ഷാസേനയെത്തി മനോഹരനെ മരത്തിനടിയിൽനിന്നു പുറത്തെടുത്ത് പേരൂർക്കട ആശുപത്രിയിലെത്തിച്ചു.