നിർമ്മാണം പൂർത്തിയായ വീടിന്റെ സൺഷെയ്‌ഡിൽ നിന്നും വീണ് തൊഴിലാളിയായ യുവതി മരിച്ചു

 


കാസർകോട്: നിർമ്മാണം പൂർത്തിയായ വീടിന്റെ സൺഷെയ്‌ഡിൽ നിന്നും വീണ് തൊഴിലാളിയായ യുവതി മരിച്ചു. പൂടംകല്ല് മുണ്ടമാണി കീക്കാനം സുകുമാരൻ്റെ ഭാര്യ ബിന്ദു (42) ആണ് മരിച്ചത്. ബളാൽ ആനക്കല്ലിലെ മാധവൻ നായരുടെ പുതുതായി നിർമ്മിച്ച വീടിൻ്റെ മുകൾ ഭാഗത്തെ സൺഷൈഡ് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി താഴെ വീഴുകയായിരുന്നു. ഉടൻ ജില്ലാ ശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സുബിൻ, സുബിന

Post a Comment

Previous Post Next Post