യുവാവ് ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചു

 


 കാസർകോട്  കാഞ്ഞങ്ങാട് : ബേക്കലിൽ യുവാവ് ട്രെയിനിൽ നിന്നും അബദ്ധത്തിൽ ട്രാക്കിലേക്ക് തെറിച്ചു വീണ് മരിച്ചു, അപകടം ഇന്ന് പുലർച്ചെ 2ന്. ബേക്കൽ റെയിൽവെ സ്റ്റേഷന് 150 മീറ്റർ അകലെയാണ് അപകടം. എറണാകുളത്തേക്ക് പോവുകയായിരുന്ന ആന്ധ്ര സ്വദേശിയാണ് അപകടത്തിൽ മരിച്ചത്. കൂടെയാത്ര ചെയ്‌തിരുന്ന മൂന്ന് പേർ തെറിച്ചു വീഴുന്നത് നേരിൽ കണ്ട് ചങ്ങല വലിച്ച് വണ്ടി നിർത്തിച്ചു. തുടർന്ന് നടത്തിയതിരച്ചിലിലാണ് മൃതദേഹം കിട്ടിയത്. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി. ആറങ്ങാടി യൂത്ത് വോയിസിന്റെ ആംബുലൻസിൽ യുത്ത് വോയിസ് പ്രവർത്തകർ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു.

Post a Comment

Previous Post Next Post