കോഴിക്കോട് : വീട്ടാവശ്യങ്ങൾക്കായി വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവിയാണ് മരിച്ചത്. 61 വയസായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വയോധികയ്ക്ക് പാമ്പ് കടിയേറ്റത്.
അപകടം നടന്ന ഉടൻ തന്നെ ദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.