അബൂദബിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ വാഹനാപകടനം, പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം



അബൂദബി:  അബൂദബിയിലെ മില്‍ക്കി വേ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ വാഹനം അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. അബൂദബിയിലെ നിർമാണ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തു വന്ന തിരുവനന്തപുരം പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരന്‍-ഭാനു ദമ്പതികളുടെ മകന്‍ ശരത് (36) ആണ് മരിച്ചത്.


വെള്ളിയാഴ്ച രാത്രി 11ന് ശേഷം അബൂദബിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അപ്പുറമുള്ള മരുഭൂമിയിലെ അല്‍ ഖുവാ മില്‍ക്കി വേ കാണാന്‍ പോകവേയാണ് അപകടം. മണല്‍പ്പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആംബുലന്‍സും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല.


ഡ്രൈവര്‍ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പത്തു വര്‍ഷത്തില്‍ അധികകമായി പ്രവാസ ജീവിതം നയിക്കുന്ന ശരത്തിന്‍റെ ഭാര്യ ജിഷ. രണ്ട് പെണ്‍മക്കളുണ്ട്.



Post a Comment

Previous Post Next Post