ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവിന് ദാരുണാന്ത്യം

 



കണ്ണൂർ  ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബസ്സ് കണ്ടക്ടർ മരണപ്പെട്ടു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. അഞ്ചരക്കണ്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടറാണ്.

തിങ്കളാഴ്ച രാത്രി ഏഴിന് ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലാണ് അപകടം.അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.

സാരമായി പരുക്കേറ്റ നിഖിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ:മോഹനൻ(അഭിലാഷ് പപ്പടം ഉടമ)

അമ്മ: നിഷ.

സഹോദരൻ: ഷിമിൽ.

Post a Comment

Previous Post Next Post