കണ്ണൂരിൽ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി



കണ്ണൂർ അഴീക്കോട്: വീട്ടമ്മയെ പന്നേൻപാറയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. അഴീക്കോട് കച്ചേരിപ്പാറയിലെ പി പി പത്മ (63) യാണ് മരിച്ചത്. വെള്ളി ഉച്ചയ്ക്ക് വീട്ടിൽനിന്നിറങ്ങിയ ഇവരെ വൈകിട്ട് നാലോടെയാണ് പന്നേൻപാറ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭർത്താവ്: പരേതനായ വത്സൻ,മക്കൾ: വന്ദന, വിനീത്.



Previous Post Next Post