ആറ്റിങ്ങലിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്കിടിച്ചു കയറി യുവാവിന് ദാരുണാന്ത്യം



തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മേവർക്കൽ സ്വദേശി അരുൺ കെ ആണ് മരിച്ചത്. .

ആറ്റിങ്ങൽ ആലംകോട് ഹൈസ്കൂളിനു സമീപം ഇന്നലെ രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വളവിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ അരുൺ വന്ന ബൈക്ക് ഇടിച്ചുകയറി. ഫയർഫോഴ്‌സിന്‍റെ ആംബുലൻസിൽ അരുണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

Previous Post Next Post