കുറുകെ ചാടിയ നായയെ രക്ഷിക്കാൻ ശ്രമിച്ച കാർ നിയന്ത്രണംവിട്ട് മറിഞ്ഞു



കോട്ടയം - കുമരകം:കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാൻ ശ്രമിച്ച കാറ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു.

കുമരകം ഒന്നാം കലുങ്കിന് സമീപമുള്ള ഷാപ്പിന് എതിർ വശത്തു വെച്ചാണ് അപകടം ഉണ്ടായത്. 


കോട്ടയം ഭാഗത്തു നിന്നും കുമരകത്തേക്ക് യാത്ര ചെയ്ത കടുവാക്കുളം സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത് എന്നാണ് അറിയാൻ കഴിഞ്ഞത്.


റോഡരികിലെ തരിശു ഭാഗത്തേക്കാണ് കാർ മറിഞ്ഞത്. 


കാർ ഓടിച്ച വ്യക്തിയെ വാതിലിന്റെ ഗ്ലാസ് പൊട്ടിച്ചാണ് നാട്ടുകാർ പുറത്തെടുത്തത്. യാത്രക്കാരന് പരുക്കുകൾ ഇല്ലങ്കിലും കാറിന് കേടുപാടുകൾ ഉണ്ട്.



Post a Comment

Previous Post Next Post