തൃശ്ശൂർ ചെന്ത്രാപ്പിന്നി ഈസ്റ്റ് മധുരംപിള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മധുരംപിള്ളി സ്വദേശി കാരയിൽ ജയപ്രകാശ് (ജയൻ 52) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറെകാലോടെ മധുരംപിള്ളി ഷാപ്പിന് സമീപത്തായിരുന്നു അപകടം. ഉടൻ തന്നെ പരുക്കേറ്റ ആളെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്ത്രാപ്പിന്നി - ഇരിങ്ങാലക്കുട റൂട്ടിലോടുന്ന സ്വകാര്യ ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.