മലപ്പുറം ദേശീയപാത തലപ്പാറയിൽ ബ്രേക്ക് നഷ്ട്ടപ്പെട്ട ബസ്സ് യന്ത്രണം വിട്ട്കാറുകളിലും ലോറിയിലും ഇടിച്ച് 7പേർക്ക് പരിക്ക്
മധുരയിൽ നിന്ന് ഗുരുവായൂരിലേക്ക്തീർത്ഥാടനത്തിന് വന്ന സംഘം സഞ്ചരിച്ച കാറിലും മറ്റു രണ്ടു കാറുകളിലും ലോറിയിലും ആണ് ബസ് ഇടിച്ചത്.
അപകടത്തിൽ തീർത്ഥാടക സംഗം സഞ്ചരിച്ച കാറിൽ ഉള്ളവർക്ക് മാത്രമാണ് പരിക്കേറ്റിലുള്ളത്.
ആറുപേരെ തിരൂരങ്ങാടിയിലെ ഗവൺമെന്റ് ആശുപത്രിയിലും ഒരാളെ കോഴിക്കോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വയനാട് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്ന കട്ടപ്പനയിലുള്ള ആളുകളാണ് ബസ്സിലുള്ളത്. ബസ്സിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും
ആർക്കും പരിക്കുകൾ ഒന്നുമില്ല. പരിക്കേറ്റവരെ നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും ചേർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി. തിരൂരങ്ങാടി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു