കാറും ബസും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്



 തിരുവനന്തപുരം  വെഞ്ഞാറമൂട് : കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ 4 പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി ഷിനുമാത്യു (45), പത്തനാപുരം സ്വദേശികളായ റോസമ്മ (62), ലിജു സിനു (41), പാപ്പച്ചൻ (70) എന്നിവർക്കാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ട് 4.30ന് എം.സി റോഡിൽ പിരപ്പൻകോടിന് സമീപം പാലവിളയിലായിരുന്നു അപകടം. ആലുവയിൽ നിന്ന് തിരുവനന്തപുരത്ത് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസും തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വരുകയായിരുന്ന കാറും തമ്മിലാണ് ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻവശം തകർന്നു. പരുക്കേറ്റവരെ നാട്ടുകാർ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.


Post a Comment

Previous Post Next Post