മ്യാൻമറില്‍ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 150 കടന്നു. 700 ലേറെപേർക്ക് പരിക്ക്



മ്യാൻമറില്‍ വീണ്ടും ഭൂചലനം. അർധരാത്രിയോടെയാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 150 കടന്നു. 700 ലേറെപേർക്ക് പരിക്കേറ്റു. തുടര്‍ച്ചയായ ആറ് ഭൂചലനങ്ങളാണ് മ്യാന്മാറിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്.


റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മാറിന്റെ തലസ്ഥാനമായ നയ്പിഡാവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.


അതേസമയം, ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് ദുരിതാശ്വാസ സഹായമെത്തിക്കുമെന്ന് ഇന്ത്യ അറിയിച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ആണ് കെെമാറുക. ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, പുതപ്പുകള്‍ തുടങ്ങിയവ കെെമാറുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിമാനം മ്യാന്‍മറിലേക്ക് തിരിച്ചു. ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്രസംഘടനയും ചെെനയും മ്യാന്‍മാറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post