ഓടിക്കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; 17കാരന് ദാരുണാന്ത്യം



ഇടുക്കി : ഇടുക്കി അണക്കര കുങ്കിരിപ്പെട്ടിയിൽ 17 കാരൻ കിണറ്റിൽ വീണു മരിച്ചു. അണക്കര ഉദയഗിരി മേട് സ്വദേശി കോട്ടക്കുഴിയിൽ ബിജുവിന്റെ മകൻ വിമലാണ് മരിച്ചത്.

മറ്റൊരു വീട്ടിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. മറ്റ് കുട്ടികൾക്കൊപ്പം ഓടിക്കളിക്കുന്നതിനിടെ അബദ്ധത്തിൽ ചുറ്റുമതിൽ ഇല്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. ഉടൻ തന്നെ വിമലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post