ഗോവയിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് കോട്ടയം കുടയംപടി സ്വദേശിയായ ഫോട്ടോഗ്രാഫർക്ക് ദാരണാന്ത്യം

 


കോട്ടയം: ഗോവയിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് കോട്ടയം കുടയംപടി സ്വദേശി മരിച്ചു; മരിച്ചത് കോട്ടയത്തെ ഫോട്ടോഗ്രാഫർ ആ യുവാവ്


കോട്ടയം: ഗോവയിൽ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് കോട്ടയം കുടയംപടി സ്വദേശിയായ യുവാവ് മരിച്ചു. മരിച്ചത് കുടയംപടി സ്വദേശിയായ ഉണ്ണി രമേശ് ആണ് മരിച്ചത്. ഫോട്ടോഗ്രാഫറുടെ സംഘത്തിന് ഒപ്പം ഗോവയിൽ ഫോട്ടോഗ്രാഫിയ്ക്കായി പോയതായിരുന്നു ഉണ്ണി രമേശ്. ഇവിടെ ബൈക്കും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ ഗോവയിലേയ്ക്കു പുറപ്പെട്ടിട്ടുണ്ട്. ഗോവയിലെ ആശുപത്രിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം കുടയംപടി ഒളശയിൽ അടുത്തിടെ വീട് വാങ്ങി ഇദ്ദേഹം താമസിച്ചു വരികയായിരുന്നു. ഭാര്യ പവിത്ര. പിതാവ് പരേതനായ രമേശൻ. മാതാവ് ഷീല. സഹോദരൻ : കണ്ണൻ.

Post a Comment

Previous Post Next Post