ബഹ്‌റൈനിൽ രണ്ട് നില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; നാല് പേർക്ക് പരുക്ക്




മനാമ: മുഹറഖിലെ അറാദിൽ രണ്ട് നില കെട്ടിടം തകർന്ന് ഒരു മരണം. രണ്ട് പേരെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർക്ക് പരുക്കേറ്റു.

ഫയർ എൻജിനുകളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും സംഭവസ്‌ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു. അറാദിലെ സീഫ് മാളിന് സമീപത്തെ ഒരു റസ്റ്ററന്‍റിൽ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കെട്ടിടം പൂർണമായും തകർന്ന നിലയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

Previous Post Next Post