കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ദർശന എന്ന വിദ്യാർഥിനിയാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോ മറയുകയായിരുന്നു.
അപകടം നടന്നയുടനെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. ദർശനയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.