കോതമംഗലത്ത് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. കോതമംഗലം കോഴിപ്പിള്ളി സ്വദേശി ആര്യപ്പിള്ളില്‍ വീട്ടില്‍ അബിയുടെ ഭാര്യ ജോമിനി (39) ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആയിരുന്നു ജോമിനിയുടെ അന്ത്യം. ശനിയാഴ്ച വൈകിട്ട് കോതമംഗലം കോഴിപ്പിള്ളി ചെക്ക് ഡാമിന് സമീപം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു അമ്മയും മകളും.
ഇതിനിടെ ഇരുവരും കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. പിന്നാലെ കോതമംഗലം ഫയര്‍ഫോഴ്‌സ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും 15 വയസ്സുകാരിയായ മകള്‍ മരിയ അബി ഇന്നലെ തന്നെ മരിച്ചു. ഇരുവരുടെയും സംസ്‌കാരം തിങ്കളാഴ്ച നടക്കും.