തൃശ്ശൂർ കൈപ്പറമ്പ് പോന്നോരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു പാലയൂർ സ്വദേശി എടക്കളത്തൂർ വീട്ടിൽ ജോസഫ് മകൻ ഓൾവിൻ (30) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന പൊന്നോർ സ്വദേശി പാലയൂർ വീട്ടിൽ ജോയസൻ മകൻ ജയ്റോം (17) മുളകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല,
ഇന്നലെ ഉച്ചക്ക് 12 മണിയോടെ കൈപ്പറമ്പ് ഭാഗത്ത് നിന്നും പറപ്പൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടർ സ്കിഡ് ആയതിനെ തുടർന്ന് നിയന്ത്രണം വിട്ട് വായനശാലയുടെ സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.ഉടനെ പറപ്പുർ ആകട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ്
ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓൾവിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചു.
ബോംബയിൽ ജോലി ചെയ്യുന്ന ഓൾവിൻ ഈയാഴ്ചയിലാണ് വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയത്.