സ്വന്തം വീടിന്റെ നിർമ്മാണ സ്ഥലത്തേക്ക് പോകവേ അപകടം…കാറും ബൈക്കും കൂട്ടിയിടിച്ച് ​ഗൃഹനാഥൻ മരിച്ചു



തൃശൂർ   ദേശീയപാതയിൽ മതിലകം പുതിയകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കയ്പമംഗലം സ്വദേശി നടക്കൽ രാമൻ്റെ മകൻ ജ്യോതിപ്രകാശൻ (63) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ പുതിയകാവ് മദ്രസ്സക്ക് മുന്നിലായിരുന്നു അപകടം. വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് എതിരെ വന്നിരുന്ന ബൈക്കിൽ ഇടിച്ചത്. ഉടൻ തന്നെ പരുക്കേറ്റ ആളെ കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെട്ടിട നിർമാണത്തൊഴിലാളിയായ ഇദ്ദേഹം കയ്പമംഗലത്ത് നടന്നുകൊണ്ടിരിക്കുന്ന സ്വന്തം വീടിൻ്റെ നിർമ്മാണസ്ഥലത്തേക്ക് പോകവെയാണ് അപകടമുണ്ടായത്

Post a Comment

Previous Post Next Post