ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ഡോക്ടർ സഞ്ചരിച്ച കാർ മരത്തിലിടിച്ച് അപകടം



തൃശൂര്‍: ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി മടങ്ങിയ ഡോക്ടർ സഞ്ചരിച്ച കാർ അകലയിൽ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. കൊടുങ്ങല്ലൂർ -ഷോർണൂർ സംസ്ഥാന പാതയിൽ അകമലയിലാണ് വാഹനാപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.......

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയും ഒറ്റപ്പാലം പി കെ ദാസ് ആശുപത്രിയിലെ ഡോക്ടറുമായ അരുൺ അരവിന്ദാണ് അപകടത്തിൽപെട്ടത്. അകമല ക്ഷേത്രത്തിന് സമീപം കാർ നിയന്ത്രണം വിട്ടു മരത്തിലിക്കിടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.......

അപകട സമയത്ത് വാഹനത്തിലെ എയർബാഗുകൾ പ്രവർത്തിച്ചതിനാൽ ഡോക്ടർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പറയുന്നത്......



Post a Comment

Previous Post Next Post