ദേശീയപാതയിൽ വേങ്ങര കൂരിയാട് മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് നിർത്തിയിട്ട ബൈക്കിന് മുകളിലേക്ക് മറിഞ്ഞു ആർക്കും പരിക്കില്ല. കോഴിക്കോട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന പാതയിൽ ബസ്സ്റ്റോപ്പിന് സമീപം ആണ് അപകടം. നിലവിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നു. ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകനായ കൂരിയാട് സ്വദേശി സലീം കൊണ്ടാണ്ടന്റെ സ്കൂട്ടറിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. സ്കൂട്ടർ നിർത്തി കടയിലേക്ക് പോയ സമയത്തായിരുന്നു അപകടം. ആയതിനാൽ വലിയ ദുരന്തത്തിൽ നിന്നും തലനാരിയ്ക്ക് രക്ഷപ്പെട്ടു