റിയാദിലെ ഷുമൈസിയിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി



സൗദിയിലെ റിയാദിലെ ഷുമൈസിയിൽ മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുവ്വാറ്റുപുഴ സ്വദേശി ഷമീർ അലിയാരാണ് മരിച്ചത്. വാഹനവും ഫോണും ലാപ്ടോപും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്

 മോഷ്ടാക്കളുടെ ആക്രമണമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഷമീർ അലിയാർ റൂമിലെത്തിയിട്ടും വിവരമില്ലാതായപ്പോൾ സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. റൂമിൽ വെച്ച് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചതായായാണ് സുഹൃത്തുക്കൾ കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്*


 *എറണാകുളം മുവാറ്റുപുഴ കാലാമ്പൂർ സ്വദേശിയാണ് ഇലഞ്ഞായിൽ ഷമീർ അലിയാർ. 47 വയസ്സായിരുന്നു. മൊബൈൽ കടയും വ്യാപാരവുമുൾപ്പെടെ മേഖലയിലായിരുന്നു ഷമീറിന്റെ ജോലി. KMCC എറണാകുളം എക്സിക്യൂട്ടീവ് അംഗമാണ്. മൃതദേഹം റിയാദ് ഷുമൈസി ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമാകും തുടർ നടപടികൾ. ഭാര്യ ഷുമൈസി ആശുപത്രിയിൽ നഴ്സാണ്. മകൻ റിയാദിലുണ്ട്. സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിന്റെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്*

Post a Comment

Previous Post Next Post