കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യ എന്ന് സംശയം. അഡിഷണല്‍ കസ്റ്റംസ് കമ്മിഷണർ മനീഷ് വിജയ് യുടെ വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. മനീഷ് വിജയ്(42), സഹോദരി ശാലിനി വിജയ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം. ഇവരോടൊപ്പം അമ്മ ശകുന്തള അഗർവാളും താമസിക്കുന്നുണ്ടായിരുന്നു.
ജാർഖണ്ഡ് സ്വദേശിയാണ് മനീഷ് വിജയ്. മനീഷ് ഒരാഴ്ചയായി അവധിയിലായിരുന്നു. തിരികെ ജോലിയില്‍ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചു എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറക്കാൻ പൊലീസ് ശ്രമം തുടരുകയാണ്.