കാസർകോട് : പൊയിനാച്ചിയില്‍ ഒളിച്ചുകളിക്കിടെ ടാര്‍ നിറച്ച വീപ്പയില്‍ കയറിയ നാലര വയസ്സുകാരി പെട്ടത് അസാധാരണമാം അപകടത്തിലാണ്.
അരക്കെട്ടോളം ടാറില്‍ പൂണ്ട് പുറത്തിറങ്ങാനാകാതെ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചത് സഹോദരന്‍ സംഭവം തിരിച്ചറിഞ്ഞതു കൊണ്ട് മാത്രമാണ്. അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിലൂടെയാണ് കുട്ടിയെ രക്ഷിച്ചത്. ചട്ടഞ്ചാല്‍ എം.ഐ.സി. കോളേജ് റോഡില്‍ കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.