കാസർകോട്കാഞ്ഞങ്ങാട് : മലയോര മേഖലയിൽ ഭൂചലനം. ഒപ്പം അസാധാരണ ശബ്ദവും. ഇന്ന് പുലർച്ചെ 1.35 മണിയോടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനമനുഭവപ്പെട്ടത്. ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. ഇവിടങ്ങളിൽ നാലഞ്ച് സെക്കന്റ് അസാധാരണ ശബ്ദവും കേട്ടതായി നാട്ടുകാർ അറിയിച്ചു. കട്ടിൽ ഉൾപ്പെടെ കുലുങ്ങി. എത്ര തീ വ്യതയിലുള്ളതാണെന്ന് വ്യക്തമാകാനുണ്ട്