കൊണ്ടോട്ടി വട്ടപ്പറമ്പിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്ണു (25) ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് അപകടം. സുഗിഷ്ണു ബൈക്കിൽ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു പോകുമ്പോൾ ആണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
.....................................