ഒമാനിൽ വാഹനാപകടം; മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്



മസ്കറ്റ്: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു.  5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ കമലേഷ് ബെര്‍ജ (46), ഹെമ റാണി (54), ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ്, ഇദേഹത്തിന്റെ മകൾ ദിക്ഷ, റാം മോഹൻ, ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഹൈമ ആശുപ​ത്രിയിൽ പ്രവശേിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.



Post a Comment

Previous Post Next Post