നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസ്സിൽ ഇടിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 


തിരുവനന്തപുരം  പുത്തൂരിൽ  ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറി പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ഹയർ സെക്കൻഡറി വിദ്യാർഥിയായ ഇടവട്ടം സ്വദേശി അഭിനവ് (18) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പുത്തൂർ ആയിരുന്നു അപകടം. അഭിനവും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർശയിൽ ചീരങ്കാവിൽ നിന്നും പുത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ രണ്ടുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്

Post a Comment

Previous Post Next Post