ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു



കാസർകോട്: ഉപ്പള: ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശിയും ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനുമായ സുരേഷ് കുമാർ (48) ആണ് കൊല്ലപ്പെട്ടത്.


ഇന്ന് രാത്രി പത്ത് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ (23) സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.


ഇയാൾ കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ചൊവ്വാഴ്‌ച രാത്രി വീണ്ടും തർക്കം ഉണ്ടാവുകയും സുരേഷിനെ കത്തി കൊണ്ട് കുത്തുകയും ചെയ്തത്.

ഗുരുതര പരിക്കേറ്റ ഇയാളെ മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മംഗളുരു വെൻലോക്ക് ആശുപത്രി മോർച്ചറിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി സുരേഷ് ഉപ്പളയിൽ ജോലി ചെയ്തുവരികയാണ്

Post a Comment

Previous Post Next Post