മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള റോഡിൽ എക്കോ പോയിൻ്റിന് സമീപം അമിതവേഗതയിൽ ബസ് വന്നപ്പോൾ അപകടമുണ്ടായി. അപകടത്തിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നു. ആംബുലൻസ് ആവശ്യമുള്ളതിനാൽ മൂന്നാറിൽ നിന്ന് ആംബുലൻസ് വരണമെന്നും അവർ അറിയിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ബസ്സിൽ 37 പേരിണ്ടായിരുന്നു എന്നറിയുന്നു. കന്യാകുമാരിയിൽ നിന്നുള്ള യാത്ര സംഗമാണ് അപകടത്തിൽ പെട്ടത്. പരിക്ക് പറ്റിയവരെ മൂന്നാർ TATA ആശുപത്രിയിലേക്ക് മാറ്റുന്നു.
19-02-2025
റിപ്പോർട്ട് : ajims ഇരുമ്പു പാലം അടിമാലി