തടിലോറി തലകീഴായി മറിഞ്ഞ് അപകടം, ഒരാള്‍ക്ക് ഗുരുതര പരിക്ക്



 കൊച്ചിയില്‍ തടി ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ പുത്തൻകുരിശ് ബൈബിള്‍ കോളേജിന് സമീപമാണ് തടി ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്.

ലോറി ഡ്രൈവറായ ചേർത്തല സ്വദേശി ശ്രീകുമാറിനാണ് പരിക്കേറ്റത്.


വാഹനത്തിലുണ്ടായിരുന്ന ബഹറുല്‍ ഇസ്ലാം, നൂർ ജമാല്‍ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ‌നിയന്ത്രണം വിട്ട ലോറി റോഡില്‍ നിന്നും തെന്നിമാറി തലകീഴായി താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post