മലപ്പുറം അങ്ങാടിപ്പുറം: പരിയാപുരം ചീരട്ടാമലയിലെ അപകട വളവിൽ വീണ്ടും വാഹനാപകടം ഇന്ന് പുലർച്ചെ ചരക്ക് ലോറി തലകുത്തനെ മറിഞാണ് അപകടം ഉണ്ടായത്.എറണാകുളത്ത് നിന്നും വയനാട്ടിലേക്ക് പോകുന്ന വഴിയാണ് പുലർച്ചെ ലോറി തലകുത്തനെ മറിഞ്ഞത് .
പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടക്കുന്നത് എന്നാണ് പ്രദേശ വാസികൾ പറയുന്നത്. ശബ്ദം കേട്ട് ഓടി വന്നപ്പോഴാണ് വാഹനം തലകുത്തനെ മറിഞ്ഞു കിടക്കുന്നതായി പ്രദേശ വാസികൾ കണ്ടത്. ഡ്രൈവറും ക്ലീനറും ഉള്ളിൽ തന്നെ അകപ്പെട്ട നിലയിലായിരുന്നു. നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്നുള്ള ഫയർ ഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയാണ് വാഹനത്തിൻ്റെ ഉള്ളിൽ കുടുങ്ങി കിടന്നിരുന്ന ആളുകളെ പുറത്ത് എടുത്തത്.
തുടർന്ന് ഇവരെ പോലീസ് വാഹനത്തിൽ തന്നെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചതും. അതേ സമയം പുലർച്ചെ അപകടം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഓടിയെത്തി വാഹനത്തിന് ഉള്ളിൽ അകപ്പെട്ട രണ്ടു പേരെയും വാഹനത്തിൽ നിന്ന് ഇറക്കിയെങ്കിലും കൊണ്ടു പോകാൻ വാഹനം ലഭിക്കാത്തതും ഏറെ ദുരിതത്തിലാക്കിയെന്നും ആംബുലൻസിന് പല തവണ വിളിച്ചിട്ടും പോലും ഒരു ആംബുലൻസ്കാരൻ പോലും ഫോൺ എടുത്തില്ലെന്നും പ്രദേശ വാസികൾ പറയുന്നു.
എറണാകുളത്ത് നിന്ന് വേലി കെട്ടാൻ ഉപയോഗിക്കുന്ന കമ്പികളുമായി വന്ന വാഹനം ആണ് പരിയാപുരത്തെ വളവിൽ മറിഞ്ഞത്. സ്ഥിരം അപകട മേഖലയായ ഇവിടെ മുമ്പും നിരവധി വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടിട്ടുണ്ട്.