എറണാകുളം : കാലടി കാഞ്ഞൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ആഷിക്ക് (27) ആണ് അപകടത്തിൽ തലയ്ക്കേറ്റ ക്ഷതം മൂലം മരണപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.......
കാഞ്ഞൂരിൽ നിന്ന് ആഷിക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ആലുവ ഭാ ഗത്തേക്ക് പോകുമ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. നിയന്ത്രണം വിട്ട ബൈക്ക് ആദ്യം തൊട്ടടുത്തുള്ള മരത്തിൽ ഇടിക്കുകയും തെറിച്ചു വീണ ആഷിക്ക് കരിങ്കല്ലിൽ തലയിടിച്ച് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. സുഹൃത്തുക്കളിൽ ഒരാളുടെ നില അതീവഗുരുതരമാണ്. ആഷിക്കിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുക്കും.