ആലപ്പുഴ: ആലപ്പുഴ പെണ്ണുക്കരയിൽ വാഹനാപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. മാവേലിക്കര വെട്ടിയാർ സ്വദേശി സന്ദീപ് സുധാകരൻ ( 28) ആണ് മരിച്ചത്......
കെഎസ്ആർടിസിയുടെ റിക്കവറി വാനും യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു ദാരുണാപകടം. ഇലക്ട്രീഷനായ യുവാവ് ചെങ്ങന്നൂരിൽ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവം.
പെട്രോൾ പമ്പിൽ നിന്നും സ്‌കൂട്ടറിൽ പെട്രോൾ അടിച്ചശേഷം പുറത്തേക്ക് ഇറങ്ങി ചെങ്ങന്നൂർ ഭാഗത്തേക്ക് തിരിയുന്നതിനിടെ അതേദിശയിൽ പിന്നിൽ നിന്നും വന്ന റിക്കവറി വാൻ ഇടിക്കുകയായിരുന്നു.
യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു...